തൃശൂർ: കുറുപ്പം റോഡ് ജംഗ്ഷനിലെ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബെൽമൗത്ത് കെട്ടിടം ഏത് സമയത്തും താഴെ വീഴാവുന്ന അവസ്ഥയിൽ. സിമന്റ് പാളികൾ അടർന്നു വീണ് ഇരുമ്പ് കമ്പികൾ ദ്രവിച്ച നിലയിലാണ്. കെട്ടിടത്തിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് മുൻ കൗൺസിലറും എച്ച്.എം.എസ് ജില്ലാ പ്രസിഡന്റുമായ അബ്ദുൾ മുത്തലീഫ് കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. കെട്ടിടത്തിന്റെ നാലു നിലകളിലായി 59 കടകളാണ് പ്രവർത്തിക്കുന്നത്. മഴ പെയ്യുമ്പോൾ കടകളിൽ വെള്ളം ചോരുന്നത് പതിവാണിപ്പോൾ. കെട്ടിടത്തിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണ് ആളപായമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് മുത്തലീഫ് പരാതിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |