കോട്ടയം: കെ.പി.സി.സി വിചാർ വിഭാഗ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായനവാര സെമിനാറും നേതൃസംഗമവും ഇന്ന് വൈകിട്ട് മൂന്നിന് കോട്ടയം ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. പി.എൻ പണിക്കർ അനുസ്മരണവും വായനവാര സെമിനാറും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. നേതൃയോഗം കെ.പി.സി.സി വിചാർ വിഭാഗ് സംഘടനാ ചുമതലയുള്ള സെക്രട്ടറി അഡ്വ.സഞ്ജീവ് അമ്പലപ്പാട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ.കെ.എം ബെന്നി അദ്ധ്യക്ഷത വഹിക്കും. സാഹിത്യ നിരൂപകനും അദ്ധ്യാപകനും കവിയുമായ ഡോ.രാജു വള്ളിക്കുന്നം മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |