ന്യൂഡൽഹി: ഇറാനിൽ നിന്ന് ഓപ്പറേഷൻ സിന്ധുവിലൂടെ മടങ്ങിയെത്തിയവരിൽ മലപ്പുറം മുടിക്കോട് സ്വദേശി ഫാദില കച്ചക്കാരനും. ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ സെപ്‌തംബറിലാണ് ഫാദില ഇറാനിലെത്തിയത്.
മകളെ സ്വീകരിക്കാൻ സൗദിയിൽ സിവിൽ എൻജിനിയറായ പിതാവ് മുഹമ്മദ് കച്ചക്കാരനും ഡൽഹിയിലെത്തിയിരുന്നു. ഫാദിലയും പിതാവും രാത്രി 8.20ന്റെ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിച്ചു.
ഇറാനിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താൻ അഡീഷണൽ റസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ഡൽഹി കേരളാ ഹൗസിൽ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ചിട്ടുണ്ട്. നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ ജെ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജയ്സ്വർ, പ്രോട്ടോക്കോൾ ഓഫീസർ റജികുമാർ ആർ, ബൈജു ബി, റസിഡന്റ് എൻജിനിയർ ഡെന്നീസ് രാജൻ, മുനവർ ജുമാൻ സി, ശ്രീഗേഷ് എൻ, നേർക്ക അസിസ്റ്റന്റ് ബിജോ ജോസ്, ജയപ്രസാദ് എ., ജിതിൻരാജ് ടി, സച്ചിൻ എസ്, ജയരാജ് പി. നായർ, അനൂപ് വി, വിഷ്ണുരാജ് പി.ആർ, സിബി ജോസ്, സുധീഷ് കുമാർ പി.എം, ജയേഷ് ആർ, ബിനോയ് തോമസ് എന്നിവരാണ് പ്രത്യേക ദൗത്യസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |