കൊല്ലം: അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടകര - പരിമണം ശിവ ഹോട്ടലിൽ യോഗ പ്രദർശന പരിപാടി സംഘടിപ്പിച്ചു. ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ചവറ മണ്ഡലം പ്രസിഡന്റ് ഗോപകുമാർ അയോധ്യ അദ്ധ്യക്ഷനായി. യോഗാചാര്യനും ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് ഇൻ യോഗ- 2002 ഹോൾഡറുമായ അനന്തകൃഷ്ണൻ യോഗ ക്ലാസ് എടുത്തു. ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് മാലുമ്മേൽ സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ശൈലേന്ദ്ര ബാബു, ജില്ലാ സെക്രട്ടറി ബി. ശ്രീലാൽ, മണ്ഡലം ജനറൽ സെക്രട്ടറി രാജു പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |