കോഴഞ്ചേരി : അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ആർ നായരുടെ മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ അമ്മയുടെ രക്തസാമ്പിൾ ശേഖരിച്ച് അയച്ചു. ഇളയ സഹോദരൻ രതീഷ് ജി നായർ അഹമ്മദാബാദിലെത്തി പരിശോധനയ്ക്കായി രക്തസാമ്പിൾ നല്കിയിരുന്നു. എന്നാൽ പരിശോധനയിൽ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അമ്മ തുളസിക്കുട്ടിയമ്മയുടെ രക്തസാമ്പിൾ ശേഖരിച്ചത്. ദേശീയ ആരോഗ്യദൗത്യസംഘം വീട്ടിലെത്തി ശേഖരിച്ച രക്ത സാമ്പിൾ അഹമ്മദാബാദിലേക്കയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |