സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ (എസ്ബിഐ) ജോലി നേടാൻ യുവാക്കൾക്ക് സുവർണാവസരം. സർക്കിൾ ബേസ്ഡ് ഓഫീസേഴ്സ് (സിബിഒ) തസ്തികയിലേക്കാണ് അവസരം. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 26.000 ഒഴിവുകളിലേക്കാണ് എസ്ബിഐ ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. 21നും 30നും ഇടയിൽ പ്രായമുളള യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരമുളളത്. 48,000 മുതൽ ശമ്പളം ലഭിക്കും.
ജൂൺ 30 വരെ അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് കൂടുതൽ വിവരങ്ങളറിയുക. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസായി 750 രൂപയും എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസ് അടയ്‌ക്കേണ്ട. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുമ്പോൾ എന്തെങ്കിലും സാങ്കേതിക തടസങ്ങൾ നേരിട്ടാലോ 022-22820427 എന്ന നമ്പറിലോ cgrs.ibps.in എന്ന വൈബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |