തൃശൂർ: മാറുന്ന കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിസ്ഥിതി മലിനീകരണവും പരിസ്ഥിതി ശോഷണവും മറികടക്കാൻ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിൽ മൂന്നു ബിരുദാനന്തര ബിരുദ കോഴ്‌സുകൾ. രണ്ടു വർഷമാണ് ദൈർഘ്യം. ഒരു വർഷം ഗവേഷണത്തിനു മാത്രമാണ്. എം.എസ്.സി കാലാവസ്ഥ ശാസ്ത്രം, എം.എസ്.സി പരിസ്ഥിതി ശാസ്ത്രം, എം.എസ്.സി സമുദ്രഅന്തരീക്ഷ ശാസ്ത്രം എന്നിവയാണ് കോഴ്‌സുകൾ. സയൻസ് /എൻജിനീയറിംഗ് ബിരുദത്തിൽ 50 ശതമാനം മാർക്ക് അടിസ്ഥാന യോഗ്യത. 20 ഒഴിവുകളിൽ 5 എണ്ണം എൻ.ആർ.ഐ വിഭാഗത്തിനാണ്. പ്രകൃതിയെ തൊട്ടറിയാൻ നിരവധി പഠനയാത്രകളും കരിക്കുലത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക
https://kau.in/academic-notifications/31396.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |