തുറവൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണ കമ്പനിയുടെ സ്റ്റോർ കുത്തിത്തുറന്ന് ലക്ഷം രൂപയുടെ സാമഗ്രികൾ മോഷ്ടിച്ചു വിറ്റ കേസിൽ 3 യുവാക്കൾ പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡ് എഴുപുന്ന തെക്ക് ലാൽഭവനത്തിൽ ലിബിൻ (34), ആറാം വാർഡ് കായിപ്പുറത്ത് ഷൈജു, 11-ാം വാർഡ് ആൾക്കുന്നേൽ ബിനീഷ് (38) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ തുറവൂർ എൻ.സി.സി കവലയ്ക്ക് സമീപം 19 ന് രാത്രിയിലായിരുന്നു മോഷണം. മോഷണ സാധനങ്ങൾ സ്റ്റേഷൻ പരിധിയിലെ ഒരു ആക്രിക്കടയിൽ വിറ്റ് പണം കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ഇവ പൊലീസ് കണ്ടെടുത്തു. ചേർത്തല കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |