തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 335 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെയും പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് ധന കമ്മിഷൻ ശുപാർശയിലുള്ള ഗ്രാന്റാണ് അനുവദിച്ചത്.
പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും, കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുമായി 199 കോടി രൂപയും അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി 136 കോടി രൂപയും ലഭ്യമാക്കി.
റവന്യുവകുപ്പ് സ്മാർട്ട്
ഓഫീസുകളാക്കാൻ
54 കോടിയുടെ അനുമതി
തിരുവനന്തപുരം: റവന്യു വകുപ്പിന് കീഴിൽ കളക്ട്രേറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെ 'സ്മാർട്ട് ഓഫീസുകൾ' ആക്കുന്നതിന്റെ ഭാഗമായി നടപ്പ് സാമ്പത്തിക വർഷം 54 കോടിയുടെ ഭരണാനുമതി നൽകി റവന്യുവകുപ്പ്. സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നവീകരണവും അനുബന്ധ പ്രവർത്തനങ്ങളുമാണ് പദ്ധതിയിലുള്ളത്. റവന്യു ഭവന് 10 കോടിയും പട്ടയ മിഷൻ പ്രവർത്തനങ്ങൾക്ക് മൂന്ന് കോടിയുടെയും ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യ വികസനം,പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി,മരം മുറിച്ച് മാറ്റൽ,ഐ.എസ്.ഒ സർട്ടിഫിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് 41 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |