സാധാരണയായി എല്ലാവർക്കും വരുന്ന രോഗങ്ങളാണ് ജലദോഷം, പനി, ശരീരവേദന ഇവയൊക്കെ. ഈ രോഗങ്ങളിലൂടെ എല്ലാവരിലും കടക്കാൻ കഴിയുന്ന ഒരു വൈറസ് ചെയ്യുന്ന പ്രവൃത്തിയാണ് അമ്പരപ്പുളവാക്കുന്നത്. ഹെർപസ് സിംപ്ളക്‌സ് വൈറസ് ടൈപ്പിന് ശരീരത്തിൽ കടന്ന് നമ്മുടെ ഡിഎൻഎയെ തന്നെ മാറ്റാൻ കഴിയുണ്ട്.
നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിലാണ് ഈ വിവരമുള്ളത്. ശരീരത്തിൽ സമ്പർക്കത്തിൽ വരുന്നഭാഗം തിരഞ്ഞെടുക്കുന്ന രോഗാണുവിന് പിന്നീട് മനുഷ്യ ജീനോമിനെത്തന്നെ മാറ്റാൻ പ്രാപ്‌തിയുണ്ട്. ജീവനുള്ള കോശങ്ങളിൽ മാത്രമേ ഹെർപസ് വൈറസ് അടക്കം ഏത് വൈറസും ജീവിക്കുകയുള്ളു. ശരീരത്തിൽ പ്രവേശിച്ച് രോഗബാധയുണ്ടാക്കി ഒരുമണിക്കൂറിനകം ഹെർപസ് വൈറസ് ഡിഎൻഎയെ റീവയറിംഗ് ചെയ്യുന്നു. ഇതുവഴി അവ ശരീരത്തിൽ ഇരട്ടിക്കുന്നതിന് ഇടയാക്കും.
ലോകത്ത് മൂന്നിൽ രണ്ടുപേർക്ക് വരുന്ന രോഗമാണ് ഹെർപ്പസ്. 50 വയസിൽ താഴെയുള്ളവർക്കാണ് ഇത് സാധാരണ വരിക. ചെറുപ്പകാലം മുതൽ മറ്റുള്ളവർക്ക് എന്തെങ്കിലും കൈമാറുമ്പോളോ ആകാം ഈ രോഗം പടരുക. ഡിഎൻഎയെ വൈറസ് മാറ്റുന്നതുമൂലം പുറമേ ലക്ഷണങ്ങളൊന്നും തോന്നില്ലെങ്കിലും ആശങ്ക, അരോചകത്വം, വൈകാരികമായി ശ്രദ്ധിക്കാനാവാതെയിരിക്കുക എന്നിവ രോഗികൾ പ്രകടിപ്പിക്കാം.
ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഹെർപ്പിസ്, ശാരീരികബന്ധത്തിലൂടെയുണ്ടാകുന്നതാണ്. അപൂർവമായി മാത്രം മസ്‌തിഷ്‌കജ്വരം പോലെയുള്ള രോഗങ്ങൾക്ക് ഹെർപസ് കാരണമാകും. എന്നാൽ ടോപ്1 എന്ന എൻസൈം ഈ രോഗാണുവിന് ഡിഎൻഎയെ പുനർനിർമ്മിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തും. 50 വയസിന് താഴെയുള്ളവരിൽ ഈ വൈറസ് സ്ഥിരമായതിനാൽ ടോപ്1 എൻസൈം സെൽ കൾച്ചർ വഴി ഈ പ്രശ്നം പരിഹരിക്കാൻ ഗവേഷകർ ശ്രമിക്കുന്നുണ്ട്. രോഗബാധയുടെ ആദ്യംതന്നെ ഇവയെ തടയാനായാൽ രോഗം പടർന്നുപിടിക്കുന്നത് തടയാൻ സാധിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |