വളരെക്കുറഞ്ഞ സമയം കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയം കവർന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ദിലീപ്, ദുൽഖർ സൽമാൻ, എന്നിങ്ങനെ താരങ്ങളായ നിരവധി പിന്നണി ഗായകരെയും മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത വ്യക്തിയാണ് ഗോപി സുന്ദർ. ഇപ്പോഴിതാ നടന്മാരിൽ താൻ ഏറ്റവും കൂടുതൽ കംഫർട്ട് ദുൽഖർ സൽമാനെക്കൊണ്ട് പാടിച്ചപ്പോഴാണെന്ന് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
'ഏറ്റവും കംഫർട്ടബിൾ ദുൽഖറാണ്. അദ്ദേഹം പാടുന്നതൊരു മാജിക്കാണ്. ഡിക്യൂ പാടുമോ ഇല്ലയോ എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. ടെക്നിക്കാലിറ്റിയും എക്യുപ്മെന്റൊക്കെ ഉണ്ട്. പിച്ച് കറക്ഷനൊക്കെ ചെയ്യാം എന്നാൽ ദുൽഖറിന്റെ കാര്യത്തിൽ എനിക്ക് പിച്ച് കറക്ഷനൊന്നും ചെയ്യേണ്ടി വന്നിട്ടില്ല. ഏറ്റവും കൂടുതൽ കറക്ഷൻ വേണ്ടിവന്നത് ദിലീപേട്ടനാണ്. കണ്ടാൽ ഞാനൊരു സുന്ദരനാണെന്ന പാട്ടിന്. ദിലീപേട്ടൻ അതിന് വേണ്ടി കാണിച്ചൊരു ഡെഡിക്കേഷൻ ഭയങ്കരമാണ്'-ഗോപി സുന്ദർ പറഞ്ഞു.
ഇനിയും ഏതെങ്കിലും താരത്തെ പിന്നണി ഗാനരംഗത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതിയുണ്ടോയെന്ന അവതാരകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, 'അത് പ്ലാൻ ചെയ്ത് വരുന്ന കാര്യമല്ല. സംഭവിച്ച് പോകുന്നതാണ്. പാട്ട് പാടാൻ കഴിവുള്ള താരമാണെങ്കിൽ അവരെക്കൊണ്ട് പാടിക്കുന്നതല്ലേ നല്ലത്. അത്രയും സമയം സംസാരിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയ്ക്ക് പാട്ട് പാടാനുള്ള കഴിവുണ്ടെങ്കിൽ, വേറൊരു ശബ്ദത്തിലുള്ള പാട്ടിനേക്കാൾ നല്ലത് ആ കഥാപാത്രത്തിന്റെ ശബ്ദത്തൽ പാടുന്നതല്ലേ.
വീഡിയോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |