സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ താരവുമായ സീമാ വിനീത് വിവാഹിതയായി. താരം തന്നെയാണ് ജീവിതത്തിലെ പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നത്. നിശാന്താണ് വരൻ. ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം ഇന്നത്തെ സന്തോഷമെന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇരുവരും നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സീമയുടെയും നിശാന്തിന്റെയും വിവാഹം.
മുമ്പ് വിവാഹത്തിൽ നിന്ന് പിൻമാറിയെന്ന് സീമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വലിയ ചർച്ചയായതാണ്. ഇരുവർക്കും അഭിനന്ദനങ്ങളുമായി ഒട്ടനവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്. ത്രെഡ്‌വർക്കിലുള്ള മനോഹരമായ ഒഫ് വൈറ്റ് ലഹങ്കയായിരുന്നു സീമയുടെ ഔട്ട്ഫിറ്റ്. പച്ചയും വെള്ളയും കല്ലുകൾ പതിച്ച ഹെവി ചോക്കറും ലോംങ് ചെയിനുമാണ് അണിഞ്ഞത്. കല്ലുകള്‍ പതിച്ച വളകളും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. മിനിമൽ മേക്കപ്പാണ്. ഗോൾഡൻ ത്രെഡ് വർക്കുള്ള ഹൈനെക്ക് ഷേർവാണിയാണ് നിശാന്തിന്റെ ഔട്ട്ഫിറ്റ്. പച്ചയും വെള്ളയും മുത്തുകൾ പതിച്ച നെക്‌ലസും ധരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |