ഫറോക്ക് : 'ഫാറൂഖ് കോളേജ് സ്റ്റാഫ് ക്ലബ് 'ഓർബിസ്' 2025- 26 പ്രവർത്തനോദ്ഘാടനം മുരളി തുമ്മാരുക്കുടി നിർവഹിച്ചു.
വിദ്യാഭ്യാസം കൂടുംതോറും തൊഴിൽ കുറയുന്ന ഇടമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. സാമാന്യ വിദ്യാഭ്യാസം ലഭിച്ച ഒരാളേക്കാൾ ശമ്പളം കുറവാണ് ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരാൾക്ക് ലഭിക്കുന്നത്. ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്ന അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് ക്ലബ് സെക്രട്ടറി എം ടി ശിഹാബുദ്ദീൻ , വൈസ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജബ്ബാർ എം , ഐ ക്യു എ സി കോ ഓർഡിനേറ്റർ ഡോ. കവിത, ഓഫീസ് സൂപ്രണ്ട് അബ്ദുൽ സലീം, ഡോ. ടി മൻസൂറലി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |