കോഴിക്കോട്: ഈ അദ്ധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്‌സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയതായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു. കോഴിക്കോട്ട് ലിറ്റിൽ കൈറ്റ്‌സ് നോഡൽ ഓഫീസർമാർക്കുള്ള ജില്ലാതല ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന മാതൃകകൾ, ആശയ പ്രചാരണ രംഗത്ത് സ്‌കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ സ്ഥാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അവതരണങ്ങളും ചർച്ചകളും നടന്നു. ജില്ലാ കോ ഓർഡിനേറ്റർ കെ മനോജ് കുമാർ, ഇ ടി രമേശൻ, വി ഷാജി, ടി കെ നാരായണൻ, കെ പി നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |