ഫറോക്ക്: ലഹരി വിരുദ്ധ ജനകീയ കാമ്പെയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30 ന് നടത്തുന്ന പ്രതിജ്ഞയുടെ ഭാഗമായി ഫറോക്ക് നഗരസഭയിൽ അവലോകന സംഘാടക സമിതി യോഗം നടന്നു. നഗരസഭ ചെയർമാൻ എൻ .സി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ റീജ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾ, ഓട്ടോറിക്ഷ ടാക്സിക്കാർ തൊഴിലാളികൾ, യുവജന സംഘടനകൾ, കുടുംബശ്രീ, ഹരിത കർമ്മ സേന, ആശ വർക്കടമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരെയെല്ലാം പ്രതിജ്ഞയിൽ പങ്കാളികളാക്കാൻ തീരുമാനിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.കുമാരൻ പി.ബർകീസ് കെ.വി. അഷറഫ് ഇ.കെ. താഹിറ, കൗൺസിലർ ബിജീഷ്, സെക്രട്ടറി കെ.പി.എം നവാസ് എച്ച്.ഐ. ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |