വടക്കഞ്ചേരി: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രാമ വായനയ്ക്ക് അവസരമൊരുക്കി ആരോഗ്യപുരം യുവാസ് ക്ലബ്ബ് പുസ്തകത്തോണി ഒരുക്കി. പൊക്കലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പുസ്തകത്തോണി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമവാസികൾക്ക് പുസ്തകങ്ങൾ ഇരുന്നു വായിക്കുന്നതിനും കൊണ്ടുപോയി വായന കഴിഞ്ഞ് തിരികെ കൊണ്ടുവരുന്നതിനും അവസരമുണ്ട്. കഥകളും നോവലുകളും സാഹിത്യകൃതികളും സമൂഹത്തിൽ ജനങ്ങൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമ വ്യവസ്ഥകളും അടങ്ങിയ പുസ്തകങ്ങളും വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. വാർഡ് മെമ്പർ റോയി, ജോയി പുളിക്കൽ, രാജു പുതുശ്ശേരി,സന്തോഷ് കുന്നത്ത്, ബേബി മുല്ലമംഗലം, പോൾ കണ്ണാടൻ, ബാബു മാസ്റ്റർ കപ്പടക്കാമഠത്തിൽ, ബേസിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |