വളാഞ്ചേരി: ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെ ആദരിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.പി ഗണേശൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രഭീഷ്, എ.സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ശ്രീശൻ , എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വാസു കോട്ടപ്പുറം, മുൻസിപ്പൽ കൗൺസിലർ കെ.വി. ഉണ്ണിക്കൃഷ്ണൻ, അടിയന്തിരാവസ്ഥ പോരാളികളായ രാമകൃഷ്ണൻ, രാമചന്ദ്രൻ, കുഞ്ചു , ശശിധരൻ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |