തിരുവനന്തപുരം: മിൽമ പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി യോഗം ശുപാർശ ചെയ്തു. ഉത്പാദന ചെലവ് വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണിത്. എറണാകുളം മേഖല യൂണിയനും വില വർദ്ധനവിന് ശുപാർശ ചെയ്തിട്ടുണ്ട്. മലബാർ യൂണിയൻ 28ന് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
യൂണിയനുകളുടെ ശുപാർശയിൽ മിൽമ ഡയറക്ടർ ബോർഡ് അടുത്താഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന.ക്ഷീരകർഷകർക്ക് ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള ന്യായമായ വില കിട്ടാത്തതിനാൽ ചെറുകിട കർഷകരും ഫാം ഉടമകളും ക്ഷീരോത്പാദനത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് മിൽമ ഫെഡറേഷൻ യൂണിയനുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. 10 രൂപ വർദ്ധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. ഇത്രയധികം വില വർദ്ധിപ്പിക്കാനാകില്ലെന്ന് ഡയറക്ടർ ബോർഡും വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |