ആലപ്പുഴ: നെല്ലിന്റെ സംഭരണവില നൽകാത്ത സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കർഷകരെ ദ്രോഹിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ആരോപിച്ചു. സംഭരിച്ച നെല്ലിന്റെ വില വേഗത്തിൽ നൽകാൻ ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാടൻ കാർഷിക മേഖല വലിയ ദുരിതത്തിലാണ്. ഈ സാഹചര്യത്തിൽ നെല്ലിന്റെ സംഭരണ വില നൽകി സഹായിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും മാത്യു ചെറുപറമ്പൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |