കോവളം: സഞ്ചാരികളുടെ പറുദീസയായ കോവളം തീരത്ത് സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും സഞ്ചാരികളുടെ എണ്ണത്തിൽ നേരിയ വർദ്ധന മാത്രം.
മഴ ശക്തമായതോടെ കോവളം ബീച്ചിലെ വിദേശസഞ്ചാരികൾ നേരത്തെ തിരികെ മടങ്ങിത്തുടങ്ങി. കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത്. പിന്നാലെ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കി. 2024ൽ ഏകദേശം 7.38 ലക്ഷം വിദേശ വിനോദസഞ്ചാരികൾ കേരളം സന്ദർശിച്ചെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. മുൻ വർഷത്തേക്കാൾ 1.72% നേരിയ വർദ്ധനയാണുള്ളത്.
ആകർഷകമായ പാക്കേജുകളൊരുക്കി സഞ്ചാരികളെ ഈ മനോഹര തീരത്തേക്ക് തിരികെ എത്തിക്കണമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |