'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ വിമാനയാത്രയ്ക്കിടെ തനിക്ക് കിട്ടിയ സർപ്രെെസിനെ കുറിച്ച് വിശദീകരിക്കുകയാണ് അഹാന.
ഇൻഡിഗോ നൽകിയ സമ്മാനത്തെക്കുറിച്ചാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു അഹാന. യാത്രചെയ്തപ്പോൾ ഉറങ്ങിയെന്നും തിരുവനന്തപുരത്ത് എത്തി ഉണർന്ന് നോക്കിയപ്പോൾ തൊട്ടടുത്തുള്ള സീറ്റിൽ ഒരു ക്യൂട്ട് സർപ്രെെസ് ഉണ്ടായിരുന്നുവെന്നുമാണ് അഹാന കുറിച്ചത്.
'പ്രതീക്ഷിച്ചതിനെക്കാൾ പെട്ടെന്ന് വിമാനം ലാൻഡ് ചെയ്തു. കൊച്ചിയിൽ നിന്നാണ് വരുന്നത്. അവിടെനിന്നും അതിരാവിലെയാണ് ഭക്ഷണം കഴിച്ചത്. വിമാനത്തിൽ കയറി 40 മിനിട്ടിനുള്ളിൽ എത്തുന്ന സ്ഥലമായാലും എവിടെയെങ്കിലും എത്തിക്കഴിഞ്ഞാൽ എനിക്ക് വിശക്കും. ഈ ബാഗ് തന്നതിന് നന്ദി'- നടി പറഞ്ഞു.
ആദ്യമായാണ് തനിക്ക് വിമാനത്തിൽ നിന്ന് ഇത്തരമൊരു ബാഗ് കിട്ടുന്നതെന്നും അഹാന വ്യക്തമാക്കി. ബിസ്‌ക്കറ്റ്, സോൾട്ട് ആൻഡ് പെപ്പർ മഖാന, ആംറസ് മാമ്പഴ ജ്യൂസ്, എന്നിവയാണ് ഈ ബാഗിൽ ഉണ്ടായിരുന്നതെന്ന് നടി പറഞ്ഞു. കോളേജിൽ പഠിക്കുന്ന സമയത്ത് അടുത്തുള്ള കടയിൽ 30 രൂപയുണ്ടായിരുന്ന ഈ ജ്യൂസ് വാങ്ങി കുടിക്കുമായിരുന്നുവെന്നും നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |