സൂറത്ത്: സൂറത്ത് വിമാനത്താവളത്തിൽ തേനീച്ചക്കൂട്ടം പ്രവർത്തനം തടസപ്പെടുത്തിയതിനെ തുടർന്ന് ജയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനം ഒരു മണിക്കൂറോളം വൈകി. തിങ്കളാഴ്‌ച വൈകിട്ട് 4.20നായിരുന്നു സംഭവം. ഇൻഡിഗോയുടെ 6E-784 എയർബസ് എ320 വിമാനം പറക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഒരു കൂട്ടം തേനീച്ചകൾ ലഗേജ് വാതിലിൽ വന്ന് ഇരുന്നത്. യാത്രക്കാരും വിമാനത്തിൽ കയറിക്കഴിഞ്ഞിതിന് ശേഷമായിരുന്നു സംഭവം.
ഇതേടെ ആദ്യം ഒന്നമ്പരന്ന ജീവനക്കാർ പുക ഉപയോഗിച്ച് തേനീച്ചകളെ തുരത്താൻ ശ്രമിച്ചു. എന്നാൽ, ഈ ശ്രമം പരാജയപ്പെട്ടതോടെ ജീവനക്കാർ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന എത്തി ഉയർന്ന മർദ്ദമുള്ള വാട്ടർ ജെറ്റുകൾ ഉപയോഗിച്ച്, ഒരു മണിക്കൂർ ശ്രമിച്ചാണ് തേനീച്ച കൂട്ടത്തെ ഓടിച്ചത്. പ്രശ്നം പരിഹരിച്ച ശേഷം വൈകിട്ട് 5.26നാണ് വിമാനം ടേക്ക്ഓഫ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |