ചലച്ചിത്ര താരങ്ങളുടെ ജീവിതം എല്ലായിപ്പോഴും സാധാരണക്കാരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. പലപ്പോഴും ആഢംബരത്തിന്റെ അവസാനവാക്കാണ് അവരുടെ ജീവിതശൈലി. അത്തരത്തില്‍ ഒരു മലയാളി നടിയുടെ ജീവിതമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പറഞ്ഞുവരുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയെ കുറിച്ചാണ്. താരത്തിന്റെ ജീവിതശൈലിയും സ്വത്തും സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
ചെന്നൈയിലെ അതിസമ്പന്നര്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, പെപ്‌സി സിഇഒ ഇന്ദ്ര നൂയി തുടങ്ങിയവരാണ് നയന്‍സിന്റെ അയല്‍ക്കാര്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2021ല്‍ ആണ് നാല് മുറികളുള്ള 16500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നയന്‍സ് ഇവിടെ സ്വന്തമാക്കിയത്. വീട്ടിലെ ടോയ്‌ലെറ്റുകള്‍ മാത്രം 1500 ചതുരശ്രഅടി വരുമെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീട്ടില്‍ അത്യാധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്പാ പോലുള്ള സൗകര്യങ്ങളും. ഹോം തിയേറ്റര്‍, സ്വകാര്യ ജിം, നീന്തല്‍ക്കുളം, തറ മുതല്‍ സീലിങ് വരെയുള്ള ഗ്ലാസ് പാനലുകള്‍ എന്നിവയൊക്കെ ചേര്‍ത്ത ആഢംബര ഭവനം. 2021ല്‍ ഡെര്‍മറ്റോളജിസ്റ്റ് ഡോ. രേണിത രാജനുമായി ചേര്‍ന്ന് 'ദി ലിപ് ബാം കമ്പനി' സ്ഥാപിച്ചു. 100 ലധികം സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. യുഎഇയിലെ എണ്ണ വ്യവസായത്തിലെ നിക്ഷേപം 100 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും നടിക്ക് നിക്ഷേപമുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |