അശ്വതി: തൊഴിൽ തേടുന്നവർ അഭിമുഖങ്ങളിൽ ശോഭിക്കും. പ്രയോജനമില്ലാത്ത കാര്യങ്ങളിൽ ഏർപ്പെടും. ആഗ്രഹിച്ച വസ്തുക്കൾ സമ്മാനമായി ലഭിക്കും. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും ലഭിക്കും. തൊഴിലിടത്തിൽ ആദരവ് ലഭിക്കും. ഭാഗ്യദിനം തിങ്കൾ.
ഭരണി: കഴിവുകൾ അംഗീകരിക്കപ്പെടും. കർമ്മരംഗത്ത് ഉന്മേഷം പ്രകടമാവും. ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം ഉണ്ടാവും. കുടുംബജീവിതത്തിന്റെ സന്തോഷം ആസ്വദിക്കാനാവും. തീരുമാനങ്ങൾ ബുദ്ധിപരമായിരിക്കും. ഭാഗ്യദിനം ബുധൻ.
കാർത്തിക: സൗഹൃദങ്ങൾ മെച്ചപ്പെടും. വലിയ തോതിൽ ക്രയവിക്രയങ്ങളിൽ ശ്രദ്ധവേണം. ആഡംബരത്തിനും അനാവശ്യത്തിനും ചെലവ് വർദ്ധിക്കും. പൊതുപ്രവർത്തനത്തിൽ പാളിച്ചയുണ്ടാകാതെ നോക്കണം. ഭാഗ്യദിനം ഞായർ.
രോഹിണി: കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാകും. സുഹൃത്തുക്കൾ മനസറിഞ്ഞ് പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാകും. നഷ്ടപ്പെട്ട പദവികളും സമൂഹത്തിന്റെ അംഗീകാരവും തിരികെ ലഭിക്കാം. ഭാഗ്യദിനം ചൊവ്വ.
മകയിരം: പഴയ തൊഴിൽ കരാറുകൾ പുതുക്കി ലഭിക്കും. വിനോദയാത്രകൾ, ബിസിനസ് ചർച്ചകൾ കുടുംബസംഗമം എന്നിവയ്ക്ക് സാദ്ധ്യത. വിദ്യാർത്ഥികൾക്ക് കലാ പഠനത്തിന് അവസരം. വ്യാപാരത്തിൽ ലാഭം കുറയാം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചെലവധികരിക്കും. ഭാഗ്യദിനം ശനി.
തിരുവാതിര: പഠനം, ഗവേഷണം, ഗ്രന്ഥരചന, എന്നിവയ്ക്ക് സമയം കണ്ടെത്തും. ആരോഗ്യകാര്യങ്ങളിൽ കരുതലുണ്ടാവണം. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരാം. ആദ്യം കയ്പും പിന്നെ മധുരവുമായി മാറും വിധത്തിലാകും അനുഭവങ്ങൾ. ഭാഗ്യദിനം ബുധൻ.
പുണർതം: തൊഴിലിൽ പുരോഗതി ദൃശ്യമാകും. സാമ്പത്തിക കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന പിരിമുറുക്കം മാറുന്നതായിരിക്കും. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കും. ബന്ധുക്കളുടെ പിണക്കം മാറി പല കാര്യങ്ങളിലും പിന്തുണയുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
പൂയം: പഠനം, ഗവേഷണം എന്നിവയിൽ ഏകാഗ്രതയുണ്ടാവും. എതിർചേരിയിൽ ഉണ്ടായിരുന്നവർ പോലും പിന്തുണക്കുന്ന സാഹചര്യമുണ്ടാകും. ന്യായമായ കാര്യങ്ങൾ നിർവഹിക്കാനാവശ്യമായ ധനം കൈവശമെത്തും.വാക്ചാതുര്യം ശ്രദ്ധേയമാകും . ഭാഗ്യദിനം ബുധൻ.
ആയില്യം: സ്വന്തം തൊഴിലിനോട് അഭിമാനം തോന്നും. അലോസരങ്ങളൊന്നും തൊഴിലിടത്തെ ബാധിക്കുകയില്ല. ന്യായമായ ആഗ്രഹം തടസം കൂടാതെ നടക്കും. കുടംബജീവിതത്തിൽ സംതൃപ്തിയുണ്ടാവും. കലാകാരന്മാർക്ക് അവസരം.ആദായം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
മകം: സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകും. അകാരണമായ ഭയമോ വിഷാദമോ ബാധിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ വൈകും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ നിറവേറ്റാൻ തടസമുണ്ടാവില്ല. ഊഹക്കച്ചവടത്തിൽ ആദായം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
പൂരം: ഉന്നതരുമായി ഗാഢസൗഹൃദമുണ്ടാകും. പൊതുപ്രവർത്തകർക്ക് സമ്മർദ്ദങ്ങളെ നേരിടേണ്ടി വരും. കുടുംബാംഗങ്ങളോട് പരുക്കനായി സംസാരിക്കേണ്ട സാഹചര്യം വരാം. ഗാർഹിക ആവശ്യങ്ങൾക്ക് ചെലവേറും. ചിന്താവേഗത പ്രവർത്തനത്തിൽ നിഴലിക്കും. ഭാഗ്യദിനം വെള്ളി.
ഉത്രം: കർമ്മത്തിൽ ഉറച്ചു നിൽക്കും. കുടുംബത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. കൃഷിയിൽ നിന്നും നേട്ടങ്ങളുണ്ടാവും. ശത്രുക്കളുടെ പ്രവർത്തനം മുൻകൂട്ടി തിരിച്ചറിയും. ന്യായമായ ആവശ്യങ്ങൾക്കും ധനാഗമം പ്രതീക്ഷിക്കാം. ഭാഗ്യദിനം തിങ്കൾ.
അത്തം: ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കും. ജീവിതം മൂല്യാധിഷ്ഠിതമായിരിക്കും. കലാകാരന്മാരെ അവസരങ്ങൾ തേടിയെത്തും. ഭൗതിക വിനോദങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബപരമായ ആവശ്യങ്ങൾ നിറവേറ്റും. ധനപരമായി നേട്ടം. ഭാഗ്യദിനം ശനി.
ചിത്തിര: പുതിയ ഭാഷയോ സാങ്കേതിക വിഷയങ്ങളോ പഠിക്കും. ഗൃഹനിർമ്മാണത്തിലെ തടസം നീങ്ങും. ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടും. ബന്ധുക്കളുടെ പിന്തുണ നേടും. അയൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സാമ്പത്തിക ഗുണങ്ങളുണ്ടാകും. ഭാഗ്യദിനം വ്യാഴം.
ചോതി: സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനിക്കും. വ്യാപാര ചർച്ചകളിൽ പുരോഗതി. ഊഹക്കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. തൊഴിൽ അന്വേഷണത്തിൽ പുരോഗതി. കായിക മത്സരങ്ങളിൽ വിജയം. വ്യായാമം ചെയ്തു തുടങ്ങും. ഭാഗ്യദിനം ചൊവ്വ.
വിശാഖം: പഠനവുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടിവരും. വസ്തുവില്പനയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കും. ഉദ്യോഗസ്ഥർക്ക് ദൗത്യം പൂർത്തീകരിക്കുന്നതിൽ വീഴ്ചയുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഭാഗ്യദിനം ഞായർ.
അനിഴം: തീരുമാനിച്ചിരുന്ന കാര്യങ്ങൾ നടപ്പിലാക്കും. ഔദ്യോഗികരംഗത്ത് ചില സമ്മർദ്ദങ്ങൾ വരാം. കുടുംബപരമായി തർക്കങ്ങളുണ്ടാകും. വസ്തുവിഷയമായി വാഗ്വാദത്തിന് സാദ്ധ്യത. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. സ്ത്രീകളുടെ പിന്തുണ ആശ്വാസമേകും. ഭാഗ്യദിനം ചൊവ്വ.
തൃക്കേട്ട: ഗൃഹത്തിൽ അറ്റകുറ്റപണികൾ വേണ്ടിവരും. കടക്കെണിയിൽ നിന്നും മോചനം. ബന്ധുക്കളുടെ വാഗ്ദാനങ്ങൾ ഫലവത്താകില്ല. കലാപരമായി നല്ല കാലമാണ്. ദാമ്പത്യത്തിൽ സുഖക്കുറവുണ്ടാകും. ഷെയറുകളിൽ പണം മുടക്കമ്പോൾ ശ്രദ്ധവേണം. ഭാഗ്യദിനം ശനി.
മൂലം: തൊഴിലിൽ ആധിപത്യം നേടാനാവും. ഏല്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കും. സഹപ്രവർത്തകരുടെ അംഗീകാരം ലഭിക്കും. സാമ്പത്തിക ചെലവ് വർദ്ധിക്കും. പിണങ്ങി നിൽക്കുന്നവരെക്കൂടി സംഘടനാ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. ആത്മവിശ്വാസം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
പൂരാടം: സംരംഭങ്ങളിലും പരീക്ഷകളിലും വിജയം. ശക്തമായ പിന്തുണ കുടുംബത്തിൽ നിന്നും ലഭിക്കും. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ സമചിത്തതയോടെ കേൾക്കും. നേട്ടങ്ങൾക്കു പിന്നിൽ മാതാവിന്റെയും സുഹൃത്തുക്കളുടെയും പ്രേരണയുണ്ടാകും. ഭാഗ്യദിനം ബുധൻ.
ഉത്രാടം: സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള സംരംഭങ്ങൾ കൂടുതൽ പിന്തുണ ലഭിക്കും. ആരോഗ്യപരമായ അസ്വസ്ഥതകൾ ബാധിക്കാം. കർമ്മരംഗത്ത് നേട്ടങ്ങൾ വന്നുചേരും. പ്രണയ നേട്ടം സംഭവിക്കും. വ്യാപാരത്തിൽ നിന്നും വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ഞായർ.
തിരുവോണം: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. തൊഴിൽരംഗത്ത് അഭിവൃദ്ധി വന്നുചേരും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. അപ്രതീക്ഷിത തിരിച്ചടികൾ നേരിടും. പരീക്ഷയിൽ വിജയിക്കും. ഭാഗ്യദിനം വെള്ളി.
അവിട്ടം: ആദ്ധ്യാത്മിക യാത്രകൾ നടത്തും. കുടുംബകാര്യങ്ങളിൽ അല്പം സ്വസ്ഥതകുറവ്. ഉദ്യോഗസ്ഥർക്ക് ഉന്നത നേട്ടം. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. അന്യദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത. ഭാഗ്യദിനം ഞായർ.
ചതയം: മകളുടെ വിവാഹകാര്യത്തിൽ തീരുമാനിക്കും. ഉദ്യോഗസ്ഥർക്ക് പദവികൾ ഉയരും. നവസംരംഭങ്ങൾ സാക്ഷാത്കരിക്കും. ഉല്ലാസ യാത്രകൾ മനസന്തോഷം കൂട്ടും. ആഡംബരവസ്തുക്കൾ സുഹൃത്തുക്കൾക്ക് സമ്മാനിക്കും. ഭാഗ്യദിനം വെള്ളി.
പൂരുരുട്ടാതി: പുതിയ ചുവടുവെപ്പുകൾ സഫലമാകും. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടും. വായ്പകൾക്കുള്ള അപേക്ഷകൾക്ക് മുൻഗണന കിട്ടും. ഗാർഹികരംഗത്ത് സ്വസ്ഥതയുണ്ടാകും. സ്നേഹവിരുന്നുകളിൽ പങ്കെടുക്കും. ഭാഗ്യദിനം ചൊവ്വ.
ഉത്രട്ടാതി: സ്വന്തം ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. മത്സരങ്ങളിലും പരീക്ഷകളിലും കഷ്ടിച്ച് വിജയിക്കും. നവസംരംഭങ്ങൾ തുടങ്ങും. കരാറുപണികൾ പുതുക്കി പണിയും. ഭാവിയെ മുൻനിറുത്തി തീരുമാനം എടുക്കും. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും. ഭാഗ്യദിനം വ്യാഴം.
രേവതി: സാമ്പത്തിക രംഗത്ത് കൂടുതൽ കരുതലുകൾ എടുക്കും. പുതിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. പ്രവാസികൾക്ക് നല്ല സമയമാണ്. തൊഴിൽപരമായി പുതിയ വഴികൾ തെളിഞ്ഞുവരും. പഴയ സുഹൃദ്ബന്ധങ്ങൾ പുനഃസ്ഥാപിക്കും. ഭാഗ്യദിനം ഞായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |