കൊച്ചി: വൈസ് മെൻ ഇന്റർനാഷണലിന്റെ 43-ാം ഇന്ത്യ ഏരിയാ കൺവെൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും അവാർഡ് നൈറ്റും നാളെ നെടുമ്പാശേരി സാജ് എർത്ത് കൺവെൻഷനിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ.എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് വി.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. സേവന പദ്ധതിയായ റിനൽകെയർ ആൻഡ് ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം വൈ.എം.സി.എ ദേശീയ സെക്രട്ടറി എൻ.വി. എൽദോ നിർവഹിക്കും.
50 ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുകയും പതിനായിരം രോഗികൾക്ക് സൗജന്യ ഡയാലിസിസ് കൂപ്പണകൾ നൽകുയും ചെയ്യുന്നതാണ് പദ്ധതി. നിയുക്ത ഇന്ത്യൻ ഏരിയാ പ്രസിഡന്റായ അഡ്വ. ബാബു ജോർജിന്റെ നേതൃത്ത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇന്റർനാഷണൽ പ്രസിഡന്റ് എഡ്വാർഡ് ഓംഗ് (സിംഗപ്പൂർ) നേതൃത്വം നൽകും.
മറ്റുഭാരവാഹികൾ:
ജോസഫ് വർഗീസ് (ഏരിയാ സെക്രട്ടറി), സി.എം. കയസ് (എക്‌സിക്യുട്ടീവ് സെക്രട്ടറി), സുനിൽ ജോൺ (ട്രഷറർ), ജോബി ജോഷ്വാ (ബുള്ളറ്റിൻ എഡിറ്റർ), അജിത് ബാബു (വെബ് മാസ്റ്റർ), ബിനോയി പൗലോസ് (കാബിനറ്റ് സെക്രട്ടറി), പ്രൊഫ. കോശി തോമസ് (ചീഫ് കോ ഓർഡിനേറ്റർ), സിന്ധു തോമസ് (മെനറ്റ്‌സ് കോ ഓർഡിനേറ്റർ), ബി. പവിത്രൻ, ലൈജു ഫിലിപ്പ് (എഡിറ്റർമാർ), ഡോ. ബിജു മാന്തറയ്ക്കൽ (മീഡിയാ ആൻഡ് കമ്മ്യൂണിക്കേഷൻ എരിയാ സെക്രട്ടറി), വർഗീസ് പീറ്റർ (പി.ആർ.ഒ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |