വടകര : ദേശീയപാത പ്രവൃത്തി വേഗത്തിലാക്കി യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആർ.എം.പി.ഐ നേതൃത്വത്തിൽ നടത്തിയ ആർ.ഡി.ഒ ഓഫീസ് മാർച്ച് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്തു. ദേശീയപാത നിർമ്മാണത്തിൽ അടിമുടി അഴിമതിയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടരുമെന്നും എൻ.വേണു പറഞ്ഞു. ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ രമ എംഎൽ.എ, ഭാസ്‌കരൻ മോനാച്ചി, ടി.കെ.സിബി, പി.എം വിനു, പി.ശ്രീജിത്ത്, ടി.പി മിനിക, എൻ.പി ഭാസ്‌കരൻ, ബിജിത്ത്ലാൽ, എം.എ രാജു എന്നിവർ പ്രസംഗിച്ചു. ടി.കെ അനിത, ഗീത മോഹൻ, ശരണ്യവാഴയിൽ, രോഹിണി, ഷജിന കൊടക്കാട്ട്, ഷെർലി, ഇ.കെ വത്സരാജ്, രാജീവൻ വള്ളിൽ, കെ.കെ ബിവീഷ്, ബിനീഷ് കോട്ടക്കൽ, ഇ.കെ പ്രദീപ്കുമാർ എന്നിവർ നേതൃത്വം ന
ൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |