ആലപ്പുഴ: ദേശീയപാതയോരത്തെ സ്പെയർപാർട്സ് കടയ്ക്ക് തീപിടിച്ചു. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കലവൂർ തയ്യിൽ വീട്ടിൽ മോളിയമ്മയുടെ ഉടമസ്ഥതയിലുള്ള ജീവൻ ഓട്ടോസ് എന്ന വാഹനസ്പെയർ പാർട്സ് കടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.45ന് പഴയബസ്സ്റ്റാൻഡിന് സമീപമായിരുന്ന സംഭവം. പുക ഉയരുന്നത് കണ്ട് ഓട്ടോഡ്രൈവർമാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. തുടർന്ന് ആലപ്പുഴയിൽനിന്ന് മൂന്ന് യൂണിറ്റുകളെത്തിയാണ് തീകെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം. വാഹനങ്ങളുടെ ഓയിൽ ഉൾപ്പെടെയുള്ളതിനാൽ തീവേഗം പടർന്ന് സ്പെയർപാർട്സ് അടക്കമുള്ള സാധനങ്ങൾ കത്തിനശിച്ചു. ഉടമയുടെ വസ്തുവിന്റെ പ്രമാണവും അഗ്നിക്കിരയായി.
സ്റ്റേഷൻ ഓഫീസർ എസ്.പ്രസാദ്, അസി.സ്റ്റേഷൻ ഓഫീസർ തോമസ് ദാനിയൽ, എം.ഷിജു, എച്ച്.ഹരീഷ്, കെ.എസ്.ആന്റണി, പി.എഫ്.ലോറൻസ്, പി.രതീഷ്, ശശി അഭിലാഷ്, ജസ്റ്റിൻ ജേക്കബ്, എ.നൗഫൽ, എസ്.എം.ആദർശ്, വി.പ്രശാന്ത്, ജോബിൻ വർഗീസ്, എസ്.മഹേഷ്, എ.അമർജിത്ത്, ജി.രാജീവ്, പദ്മകുമാർ, വി.അഭിലാഷ്, യേശുദാസ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |