അമ്പലപ്പുഴ : തീരദേശ ഹൈവേയിൽ വാടപ്പൊഴി കലുങ്കിന്റെയും കൽക്കെട്ടിന്റെയും നിർമ്മാണം പൂർത്തിയായി. 80ലക്ഷം രൂപ ചെലവിൽ കലുങ്കും, 30 ലക്ഷം രൂപ ചെലവിൽ വാടപ്പൊഴി തീരത്ത് കൽക്കെട്ടും 60 ലക്ഷം രൂപ വിനിയോഗിച്ച് കലുങ്കിന് ഇരുവശവും റോഡും ഉൾപ്പടെ 1.70 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സമീപവാസികളിൽ നിന്ന് ഏറ്റെടുക്കുന്നതിന് 2.26 കോടി രൂപ വിനിയോഗിച്ചു. 3.96 കോടി രൂപയാണ് ഈ നിർമ്മാണ പ്രവൃത്തികൾക്കാകെ വേണ്ടി വന്നത്. തീരദേശറോഡു വഴിയുള്ള ഗതാഗതത്തിന് വാടപ്പൊഴി കലുങ്ക് നിർമ്മിച്ച് റോഡ് പൂർത്തിയാക്കണമെന്ന് തിരഞ്ഞെടുപ്പു ഘട്ടത്തിൽ നാട്ടുകാർ എച്ച്.സലാമിന് നിവേദനം നൽകിയിരുന്നു. എന്നാൽ ആവശ്യമായ സ്ഥലം ലഭ്യമാകാതിരുന്നതോടെ പ്രവൃത്തികൾ അനിശ്ചിതത്വത്തിലായി. തുടർന്നാണ് 2.26 കോടി രൂപ ചെലവിൽ റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തത്.
തീരദേശ ഹൈവേയിലൂടെ സഞ്ചാരം സുഗമമാകും
തുടക്കത്തിൽ 6 മീറ്റർ മാത്രമായിരുന്ന കലുങ്കിന്റെ വീതി പിന്നീട് 10 മീറ്ററാക്കി വർദ്ധിപ്പിച്ചു
കലുങ്കിന്റെ ഇരുഭാഗത്തേക്കും ബി.എം ബി.സി നിലവാരത്തിൽ റോഡും പൂർത്തിയാക്കി
ഇതോടെ മണ്ഡലത്തിലെ തീരദേശ ഹൈവേയിലൂടെയുള്ള സഞ്ചാരം സുഗമമാകും
തുടർന്ന് 2024 മാർച്ചിലാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്
പദ്ധതിയുടെ ആകെ ചെലവ്
₹3.96 കോടി
പാലവും റോഡും വൈകാതെ നാടിനു സമർപ്പിക്കും. ഇതുവഴിയുള്ള ബസ് സർവ്വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും
- എച്ച്.സലാം എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |