കാനഡയിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കോഓപ്പറേറ്റിവ് മാനേജ്മെന്റ്, സഹകരണ മേഖലയുമായി ബന്ധപ്പെട്ട് നിരവധി കോഴ്‌സുകൾ ഓഫർ ചെയ്യുന്നു. ഓൺലൈൻ, പാർട്ട് ടൈം, റഗുലർ, ഹൈബ്രിഡ് മോഡിലുളള കോഴ്‌സുകളുണ്ട്. സഹകരണ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് തൊഴിലിനോടൊപ്പം ചെയ്യാവുന്ന നിരവധി കോഴ്‌സുകളുണ്ട്. ബിരുദധാരികൾക്ക് ചെയ്യാവുന്ന മൂന്ന് വർഷത്തെ മാസ്റ്റർ ഒഫ്കോ ഓപ്പറേറ്റീവ്‌സ് & ക്രെഡിറ്റ് യൂണിയൻസ് പ്രോഗ്രാം ഓൺലൈൻ, പാർട്ട് ടൈം മോഡിൽ ചെയ്യാം. കൂടാതെ 16 മാസത്തെ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കോഓപ്പറേറ്റീവ് മാനേജ്മന്റ് കോഴ്‌സ് ഓൺലൈൻ/പാർട്ട്ടൈം മോഡിൽ ചെയ്യാം. 10 മാസത്തേ കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുമുണ്ട്. കൂടാതെ ക്രെഡിറ്റ് യൂണിയൻ, ലീഡർഷിപ് എന്നിവയിൽ ഹ്രസ്വകാല കോഴ്‌സുകളുമുണ്ട്.
സഹകരണ സ്ഥാപനങ്ങളുടെ ഉത്ഭവം, ആഗോള സമ്പദ് വ്യവസ്ഥ, എന്റർപ്രൈസ് മോഡൽ, ഭരണനിർവഹണം, തന്ത്രങ്ങൾ, ഇനവേഷൻ, അക്കൗണ്ടിംഗ് & ഫിനാൻസ്, ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ, മാർക്കറ്റിംഗ്, ഓർഗനൈസേഷണൽ ബിഹേവിയർ & ലീഡർഷിപ്, ഡൈവേഴ്‌സിറ്റി, പോളിസി, കോഓപ്പറേറ്റീവ് ഇക്കോസിസ്റ്റംസ് എന്നിവ കോഓപ്പറേറ്റീവ് മോഡലുമായി ബന്ധപ്പെട്ട കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദാനന്തര പ്രോഗ്രാമുകളുടെ ഭാഗമായി ഗവേഷണ പ്രോജക്ടുകളുമുണ്ട്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. .www.smu.ca, www.managementstudies.coop
2. സ്വാമി വിവേകാനന്ദ മെരിറ്റ് സ്‌കോളർഷിപ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്വാമി വിവേകാനന്ദ മെരിറ്റ് സ്‌കോളർഷിപ് 2025 ന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. പ്രതിവർഷ കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. 10, 12 ക്ലാസുകളിൽ 60 ശതമാനം മാർക്കോടെ വിജയിച്ച ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.എ, ബി.കോം കോഴ്‌സിന് പ്രതിവർഷം 12000 രൂപയും, ബി.എസ്‌സി, ബി.സി.എ കോഴ്‌സിന് 18000 രൂപയും എം.ബി.ബി.എസ്, ബി.ഡി.എസ്, നഴ്‌സിംഗ് പ്രോഗ്രാമിന് പ്രതിവർഷം 60000 രൂപ വീതവും സ്‌കോളർഷിപ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാം. www.svmcm.wb.gov.
3. MEXT 2025 സ്‌കോളർഷിപ് @ ജപ്പാൻ
ജപ്പാനിലെ യോക്കോഹാമ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ MEXT 2025 സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സുസ്ഥിര വികസനം, എൻജിനിയറിംഗ്, സോഷ്യൽ സയൻസസ്, അർബൻ ഇനവേഷൻ എന്നിവയിൽ ഉപരിപഠനത്തിനും ഗവേഷണത്തിനും സ്‌കോളർഷിപ് ലഭിക്കും. ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.in.emb -japan.go.jp
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |