ചെന്നൈ: ബി.ജെ.പി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റ് കെ. അണ്ണാമലൈയ്ക്ക് ദേശീയതലത്തിൽ പദവി നൽകുമെന്ന് സൂചിപ്പിച്ച് കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ. 'സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന അണ്ണാമലൈയ്ക്ക് ദേശീയ തലത്തിൽ ഉത്തരവാദിത്വം നൽകുമെന്നാണ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞത്. അണ്ണാമലൈയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനം നൽകുമെന്ന് അഭ്യൂഹം നിലനിൽക്കെ അമിത്ഷായുടെ വാക്കുകൾക്ക് പ്രധാന്യമേറെയാണ്.
ഏപ്രിലിൽ, സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് സ്ഥാനം അണ്ണാമലൈ രാജിവച്ചതിനുശേഷം, നൈനാർ നാഗേന്ദ്രനെ അദ്ദേഹത്തിന്റെ പിൻഗാമിയായി നിയമിച്ചതിന് പിന്നാലേയും അമിത് ഷാ അണ്ണാമലൈയെ പുകഴ്ത്തിയിരുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും അണ്ണാ ഡി.എം.കെ ഉൾപ്പെടുന്ന എൻ.ഡി.എ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുമെന്ന് ഷാ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർത്ഥി അണ്ണാ ഡി.എം.കെയിൽ നിന്നായിരിക്കുമെന്ന് വ്യക്തമാക്കിയ ഷാ പറഞ്ഞു. ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ പേരെടുത്തു പറഞ്ഞില്ല. 1967നും ശേഷം ദ്രാവിഡ പാർട്ടികൾക്കാണ് തമിഴ്നാട്ടി ആധിപത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |