തിരുവനന്തപുരം: ഓണക്കാലത്ത് സ്വർണ പണയ വായ്പയ്‌ക്കായി വൻ ആനുകൂല്യങ്ങളോടെ 100 ഗോൾഡൻ ഡെയ്സ് എന്ന പേരിൽ കേരള ബാങ്ക് പുതിയ പദ്ധതി ആരംഭിച്ചു. ഒക്ടോബർ 31വരെയുള്ള നൂറ് ദിവസത്തേക്കാണ് ഓഫർ. ഒരു ലക്ഷം രൂപവരെയുള്ള സ്വർണ വായ്പകൾക്ക് നൂറ് രൂപയ്ക്ക് പ്രതിമാസം 77പൈസയാണ് പലിശ. നിലവിൽ 9.95 ശതമാനമാണ് സ്വർണ വായ്പയുടെ പലിശ. പ്രതിമാസം നൂറ് രൂപയ്ക്ക് 83 പൈസയ്ക്കടുത്താണ് ഇപ്പോഴത്തെ നിരക്ക്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവ വളരെ ഉയർന്ന പലിശ ഈടാക്കുന്ന സാഹചര്യത്തിൽ കേരള ബാങ്കിന്റെ കുറഞ്ഞ നിരക്കിലെ സ്വർണ വായ്പ ഓണക്കാലത്ത് വലിയ ആശ്വാസമാകുമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ,ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി.എം. ചാക്കോ എന്നിവർ അറിയിച്ചു.
പദ്ധതിയുടെ പ്രചാരണം പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ കിക്ക് ഓഫ് ചെയ്തു.ക്യാമ്പയിന്റെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് രണ്ടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് നിർവഹിക്കും.ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.കോഴിക്കോട് മേയർ ഡോ:ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |