SignIn
Kerala Kaumudi Online
Saturday, 26 July 2025 8.30 AM IST

പഴയ കെട്ടിടങ്ങളിൽ പതിയിരിക്കുന്ന ദുരന്തം..!

Increase Font Size Decrease Font Size Print Page
photo

തൃശൂർ: കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിലും സൂരക്ഷ കൂട്ടുന്നതിലും അധികൃതർ കാണിക്കുന്ന അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കൊടകരയിൽ മൂന്നു പേരുടെ ജീവനെടുത്തത്. ജില്ലയിൽ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഇത്തരത്തിൽ ഫിറ്റ്‌നസ് ഇല്ലാതെ പ്രവർത്തിക്കുന്നത്. കൊടകരയിൽ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടമായിരുന്നു. കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. രാത്രിയായിരുന്നെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് നാട് സാക്ഷിയാകേണ്ടി വന്നേനെ. കോർപറേഷനിൽ മാത്രം 781 കെട്ടിടങ്ങളാണ് ഫിറ്റ്‌നസ് ഇല്ലാതെ പ്രവർത്തിക്കുന്നത്.


ആട്ടിൻകൂട്ടിലെ പോലെ ജീവിതം


ആട്ടിൻകൂട്ടിലെ ജീവിതം പോലെയാണ് അതിഥി തൊഴിലാളികൾ താമസിക്കുന്നത്. ഒരു ചെറിയ മുറിക്കുള്ളിൽ പത്തും പതിനഞ്ചും പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. തൊഴിൽ തേടി ഇവിടെ എത്തുന്നവരെ കരാറുകാരാണ് ഇത്തരത്തിൽ മുറികൾ എടുത്ത് താമസിപ്പിച്ചിരിക്കുന്നത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ആവശ്യമായ സൗകര്യം ഇല്ല. ഇന്നലെ ദുരന്തം ഉണ്ടായ കെട്ടിടത്തിൽ താമസിച്ചിരുന്നത് 17 പേരാണ്. ഇത്തരത്തിൽ തിങ്ങിപ്പാർക്കുന്നത് മൂലമുണ്ടാകുന്ന പകർച്ചാവ്യാധികളും ഏറെയാണ്.

ഒരെണ്ണം പോലും പൊളിക്കാനാകില്ല


തൃശൂർ കോർപറേഷൻ പരിധിയിൽ കാലപഴക്കം ചെന്ന കെട്ടിടങ്ങളുടെ പട്ടികയിൽ 271 എണ്ണം ഉണ്ടെങ്കിലും ഒരെണ്ണം പോലും പൊളിക്കാൻ പോലും നിയമക്കുരുക്ക് മൂലം സാധിക്കില്ല. ഒാരോ കൊല്ലവും പൂരദിവസം ആളുകളെ കയറ്റാതിരിക്കുകയെന്നത് മാത്രമാണ് ഇപ്പോൾ ചെയ്തുവരുന്നത്. മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പലതും ബലക്ഷയമുള്ളത് പരിഹരിക്കണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളതെന്ന് അസി. എൻജീനിയർ തന്നെ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചിരുന്നു. അപകടങ്ങൾ സംഭവിക്കുമ്പോൾ ഇപ്പോൾ പൊളിക്കുമെന്ന പ്രഖ്യാപനം നടത്തി അധികൃതർ കൈകഴുകുകയാണ് ചെയ്യുന്നത്. എം.ഒ റോഡ്, ഹൈറോഡ്, അരിയങ്ങാടി, എം.ജി റോഡ്, ഷൊർണൂർ റോഡ്, പടിഞ്ഞാറെകോട്ട, ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, ജയ്ഹിന്ദ് മാർക്കറ്റ് എന്നിവിടങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളുണ്ട്.

കു​ന്നം​കു​ള​ത്തും​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്നു,​ ​ആ​ള​പാ​യ​മി​ല്ല

കു​ന്നം​ക​ളം​:​ ​കു​ന്നം​കു​ളം​ ​വ​ട​ക്കാ​ഞ്ചേ​രി​ ​റൂ​ട്ടി​ലെ​ ​പ​ഴ​യ​ ​ഇ​രു​ ​നി​ല​കെ​ട്ടി​ടം​ ​ത​ക​ർ​ന്നു​ ​വീ​ണു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റോ​ടെ​യാ​ണ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​മു​ൻ​ഭാ​ഗം​ ​നി​ലം​ ​പ​തി​ച്ച​ത്.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​റോ​ഡി​ലെ​ ​തോ​മ​സ്,​ ​ഡേ​വി​സ് ​എ​ന്നി​വ​രു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ചെ​റു​വ​ത്തൂ​ർ​ ​ബി​ൽ​ഡിം​ഗാ​ണ് ​പൊ​ളി​ഞ്ഞു​ ​വീ​ണ​ത്.​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​മു​ൻ​ഭാ​ഗ​മാ​ണ് ​നി​ലം​ ​പ​തി​ച്ച​ത്.​ ​ഹെ​ൽ​മെ​റ്റ് ​ഷോ​പ്പ്,​ ​ഓ​യി​ൽ​ ​ക​ട,​ ​യൂ​സ്ഡ് ​ബൈ​ക്ക് ​ഷോ​പ്പ്,​ ​ഡാ​ൻ​സ് ​ഐ​റ്റം​സ് ​ഷോ​പ്പ് ​ഉ​ൾ​പ്പെ​ടെ​ 10​ ​ക​ട​ക​ൾ​ ​ഈ​ ​ര​ണ്ടു​ ​നി​ല​ ​കെ​ട്ടി​ട​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​മു​ന്നി​ലു​ള്ള​ ​ഫു​ട്പാ​ത്തി​ലേ​ക്ക് ​നി​ന്നി​രു​ന്ന​ ​ഭാ​ഗ​മാ​ണ് ​പൊ​ളി​ഞ്ഞു​ ​വീ​ണ​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​ആ​ർ​ക്കും​ ​പ​രി​ക്കേ​റ്റി​ല്ല.​ ​മു​ൻ​വ​ശ​ത്തെ​ ​ഭി​ത്തി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​ത​ക​ർ​ന്ന​ത്.​ ​ഇ​വി​ടു​ത്തെ​ ​ഫു​ട്പാ​ത്തു​ക​ളി​ൽ​ ​നി​റ​യെ​ ​ആ​ളു​ക​ൾ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ഒ​രു​ ​ഭാ​ഗ​മാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ട് ​ക​ള​ക്ടർ

തൃ​ശൂ​ർ​:​ ​കൊ​ട​ക​ര​ ​ജം​ഗ്ഷ​നി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന് ​സ​മീ​പം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്നു​ ​വീ​ണ് ​മൂ​ന്ന് ​അ​തി​ഥി​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ട് ​ക​ള​ക്ട​ർ.​ ​അ​തി​ഥി​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​താ​മ​സി​ക്കു​ന്ന​ ​മ​റ്റ് ​കെ​ട്ടി​ട​ങ്ങ​ളും​ ​സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ ​ലേ​ബ​ർ​ ​ക്യാ​മ്പു​ക​ളും​ ​പൊ​ലീ​സ്,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​തൊ​ഴി​ൽ​ ​വ​കു​പ്പ് ​എ​ന്നി​വ​ർ​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ക​ള​ക്ട​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ് ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റെ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.
താ​മ​സി​ച്ചി​രു​ന്ന​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്ന് ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ലെ​ ​മാ​ൾ​ഡ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​റെ​യ്ബു​ൽ​ ​ഇ​സ്‌​ലാം​ ​(21​),​ ​അ​ബ്ദു​ൾ​ ​അ​ലി​ ​(31​),​ ​റെ​യ്ബു​ൽ​ ​ഇ​സ്ലാം​ ​(18​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ 11​ ​പേ​ർ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​സം​ഭ​വ​സ്ഥ​ല​ത്തും​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ലും​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ര​ക്ഷ​പ്പെ​ട്ട​ ​അ​തി​ഥി​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​തൊ​ഴി​ൽ​ ​വ​കു​പ്പ് ​പു​ന​ര​ധി​വാ​സ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​താ​യും​ ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞു.​ ​മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​ ​ഇ​ൻ​ക്വ​സ്റ്റ് ​ന​ട​പ​ടി​ക​ൾ​ ​കൊ​ട​ക​ര​ ​ശാ​ന്തി​ ​ആ​ശു​പ​ത്രി​യി​ലും​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​ന​ട​പ​ടി​ക​ൾ​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​എം​ബാം​ ​ചെ​യ്ത​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ബ​ന്ധു​വാ​യ​ ​ബൈ​ത്തു​ൽ​ ​ഇ​സ്‌​ലാ​മി​ന് ​കൈ​മാ​റും.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ഇ​ന്ന് ​വി​മാ​ന​മാ​ർ​ഗം​ ​സ്വ​ദേ​ശ​ത്തേ​ക്ക് ​കൊ​ണ്ടു​പോ​കാ​നു​ള്ള​ ​ക്ര​മീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​താ​യി​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​മൃ​ത​ദേ​ഹ​ങ്ങ​ളെ​ ​അ​നു​ഗ​മി​ക്കാ​ൻ​ ​ഒ​രു​ ​ബ​ന്ധു​വി​നും​ ​ര​ണ്ട് ​പ​രി​ച​യ​ക്കാ​ർ​ക്കും​ ​യാ​ത്രാ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​സ​ബ് ​ക​ള​ക്ട​ർ​ ​അ​ഖി​ൽ​ ​വി.​മോ​നോ​ൻ​ ​ഏ​കോ​പി​പ്പി​ച്ചു.

മ​ഴ​ ​തോ​ർ​ന്ന​പ്പോ​ൾ​ ​കേ​ട്ട​ത്...
കാ​ത​ട​പ്പി​ക്കു​ന്ന​ ​ശ​ബ്ദ​വും​ ​കൂ​ട്ട​ക്ക​ര​ച്ചി​ലും

കൊ​ട​ക​ര​:​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​മു​ഴു​വ​ൻ​ ​ചെ​യ്ത​ ​മ​ഴ​ ​അ​ല്പം​ ​തോ​ർ​ന്ന​ ​വെ​ളു​പ്പാ​ൻ​ ​കാ​ല​ത്ത് ​കാ​ത​ട​പ്പി​ക്കു​ന്ന​ ​ഗ​ബ്ദ​വും,​ ​പി​റ​കെ​ ​ഉ​യ​ർ​ന്ന​ ​കൂ​ട്ട​ക​ര​ച്ചി​ലും​ ​ദൂ​രേ​യ്ക്ക് ​കേ​ൾ​ക്കാ​മാ​യി​രു​ന്നു.​ ​കൊ​ട​ക​ര​ ​ടൗ​ണി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന​ടു​ത്ത് ​പ​ഴ​മ​യു​ടെ​ ​പ്രൗ​ഡി​യു​മാ​യി​ ​നി​ന്നി​രു​ന്ന​ ​ഇ​രു​നി​ല​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്ന​താ​ണെ​ന്ന് ​ആ​ർ​ക്കും​ ​മ​ന​സി​ലാ​യി​ല്ല.​ ​കൊ​ട​ക​ര​ ​ടൗ​ൺ​ ​ജം​ഗ്ഷ​ന​ടു​ത്ത് ​വെ​ള്ളി​ക്കു​ള​ങ്ങ​ര​ ​റോ​ഡി​ലേ​ക്ക് ​അ​ഭി​മു​ഖ​മാ​യു​ള്ള​ ​കെ​ട്ടി​ടം​ ​പെ​ട്ട​ന്നാ​രു​ടെ​യും​ ​ശ്ര​ദ്ധ​യി​ലേ​ക്ക് ​എ​ത്തി​യി​ല്ല.​ ​ഏ​ക​ദേ​ശം​ 120​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ചെ​മ്പോ​ട്ടി​ ​കു​ഞ്ഞു​വ​റീ​ത് ​എ​ന്ന​ ​ഓ​ട്ടു​പാ​ത്ര​ ​ക​ച്ച​വ​ട​ക്കാ​ര​ൻ​ ​ത​ന്റെ​ ​പ്രൗ​ഡി​ക്ക​നു​സ​രി​ച്ചു​ള്ള​ ​ഇ​രു​നി​ല​ ​വീ​ട് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​അ​ക്കാ​ല​ത്തെ​ ​രീ​തി​യ​നു​സ​രി​ച്ച് ​നാ​ട്ടി​ൻ​പു​റ​ത്തു​ ​നി​ന്നും​ ​കു​ഴി​ച്ചെ​ടു​ക്കു​ന്ന​ ​ചെ​ങ്ക​ല്ല്,​ ​മ​ണ്ണ് ​ഉ​പ​യോ​ഗി​ച്ച് ​ചു​മ​ർ​ ​തീ​ർ​ത്ത്,​ ​മ​ര​വും​ ​ഓ​ടും​ ​ഉ​പ​യോ​ഗി​ച്ച് ​മേ​ൽ​ക്കൂ​ര​യും​ ​തീ​ർ​ത്തു.​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​പാ​ത്ര​ ​ക​ച്ച​വ​ട​ത്തി​നു​ള്ള​ ​ക​ട​യും​ ​വി​പു​ലീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​വീ​ട് ​റോ​ഡി​ൽ​ ​നി​ന്നും​ ​എ​ളു​പ്പം​ ​കാ​ണാ​താ​യി.​ 40​ ​വ​ർ​ഷം​ ​മു​മ്പ് ​വി​ടി​ന്റെ​ ​മു​ൻ​ഭാ​ഗം​ ​കോ​ൺ​ക്രീ​റ്റാ​ക്കി.​ ​പ​ഴ​യ​ ​ചു​മ​രി​ൽ​ ​ത​ന്നെ​യാ​ണ് ​മേ​ൽ​ക്കൂ​ര​ ​മാ​ത്രം​ ​കോ​ൺ​ക്രീ​റ്റാ​ക്കി​യ​ത്.​ ​മ​ക്ക​ൾ​ ​വ​ലി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രൊ​ക്കെ​ ​ആ​യ​തോ​ടെ​ ​കു​ഞ്ഞു​വ​റീ​ത് ​ക​ച്ച​വ​ടം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​പി​ന്നി​ട് ​വി​ടും​ ​സ്ഥ​ല​വും​ ​വി​ല്പ​ന​ ​ന​ട​ത്തി.​ ​ഇ​പ്പോ​ൾ​ ​കെ​ട്ടി​ട​ ​ഉ​ട​മ​ ​മ​ന​ക്കു​ള​ങ്ങ​ര​ ​സ്വ​ദേ​ശി​ ​നാ​രാ​യ​ണ​ത്തോ​ട്ട​ത്തി​ൽ​ ​വി​ശ്വം​ഭ​ര​നാ​ണ്.
കൊ​ട​ക​ര​യി​ലെ​ ​ലേ​ബ​ർ​ ​കോ​ൺ​ട്രാ​ക്ട​‌​ർ​ ​തെ​ന്നാ​ട​ൻ​ ​ബാ​ബു​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത് ​അ​തി​ഥി​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​താ​മ​സി​പ്പി​ക്കു​ക​യാ​ണ്.​ ​പെ​രു​ന്നാ​ൾ​ ​പ്ര​മാ​ണി​ച്ച് ​കു​റ​ച്ചു​പേ​ർ​ ​നാ​ട്ടി​ൽ​ ​പോ​യ​തി​നാ​ലാ​ണ് 17​ ​പേ​ർ​ ​മാ​ത്രം​ ​താ​മ​സ​ക്കാ​രാ​യ​ത്.​ ​ചി​ല​ ​അ​വ​സ​ര​ങ്ങ​ളി​ൽ​ ​നൂ​റോ​ളം​ ​പേ​ർ​ ​വ​രെ​ ​താ​മ​സ​ക്കാ​രാ​യി​ ​ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ​പ​റ​യു​ന്നു.​ ​ഒ​രു​ ​തൊ​ഴി​ലാ​ളി​യി​ൽ​ ​നി​ന്നും​ ​മാ​സ​ ​വാ​ട​ക​യാ​യി​ ​ആ​യി​രം​ ​രൂ​പ​വ​രെ​ ​കോ​ൺ​ട്രാ​ക്ട​ർ​ ​വാ​ങ്ങു​ന്ന​താ​യി​ ​പ​റ​യു​ന്നു.​ ​കൊ​ട​ക​ര​ ​ടൗ​ണി​ൽ​ ​ത​ന്നെ​യാ​യ​തി​നാ​ൽ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​യാ​ത്രാ​സൗ​ക​ര്യം​ ​എ​ളു​പ്പ​മാ​ണ്.​ ​താ​മ​സ​ക്കാ​രി​ൽ​ ​മി​ക്ക​വ​രും​ ​മേ​സ​ൺ​ ​പ​ണി​ക്കാ​രും​ ​ഹെ​ൽ​പ്പ​ർ​മാ​രു​മാ​ണ്.​ ​കാ​ല​കാ​ല​ങ്ങ​ളി​ൽ​ ​വേ​ണ്ട​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ന​ട​ത്താ​തി​രു​ന്ന​താ​ണ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ത​ക​ർ​ച്ച​ക്ക് ​ഇ​ട​യാ​ക്കി​യ​ത്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.