കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.എസ്.ഐ.എ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ഇൻവെസ്റ്റേഴ്‌സ് മീറ്റ് കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ അദ്ധ്യക്ഷനായി. സംരംഭക മേഖലയിൽ ജില്ലയിൽ മികവ് തെളിയിച്ച മുതിർന്ന സംരംഭകർ, പരമ്പരാഗത കരകൗശല മേഖലയിൽ വൈദഗ്ദ്ധ്യം തെളിയിച്ച മാസ്റ്റർ ക്രാഫ്ട്സ്മാൻമാർ, കെ.എസ്.എസ്.ഐ.എ പ്രതിനിധികൾ എന്നിവരെ ആദരിച്ചു. പി.എസ്.കണ്ണനുണ്ണി, ജെ.എസ്. ദീപു എന്നിവർ ക്ലാസ് നയിച്ചു. മുൻ ലീഡ് ജില്ലാ മാനേജർ പത്മകുമാർ, ലീഡ് ബാങ്ക് പ്രതിനിധി അശ്വിൻ എന്നിവർ ബാങ്കിംഗ് നടപടിക്രമങ്ങൾ സംബന്ധിച്ച് വിവരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ ഇ.ഡി ക്ലബുകളിലെ വിദ്യാർഥികൾ നൂതന പ്രോജക്ടുകളും ആശയങ്ങളും അവതരിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഐ.ജസീം, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, ഡി.പി. അസോസിയേഷൻ പ്രസിഡന്റ് എൻ.വിജയകുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബിനു ബാലകൃഷ്ണൻ, സംരംഭകർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |