കോട്ടയം: കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ്) സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ലഹരി വിരുദ്ധ കർമ്മ പരിപാടികളുടെ ഉദ്ഘാടനം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. ലഹരി വിരുദ്ധ ശില്പശാലയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ക്യാപ്‌സ് പ്രസിഡന്റ് ഡോ.ചെറിയാൻ പി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. ഡോ.ഗാന്ധി ദോസ് വിശിഷ്ടാ അതിഥിയായി. ഡോ.ഐപ്പ് വർഗീസ്, ഡോ.ഫ്രാൻസിന സേവ്യർ, അഡ്വ.എം.ബി ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു. ഡോ.എം.പി ആന്റണി സ്വാഗതവും, പ്രൊഫ.സേവ്യർകുട്ടി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |