കോട്ടയം: സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ അദാലത്തിൽ ഒൻപത് പരാതികൾ തീർപ്പാക്കി. കമ്മിഷൻ ചെയർമാൻ എം. ഷാജറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിലെ തൂലിക ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. 11 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി നാലുപരാതികൾ ലഭിച്ചു. പൊലീസ്, ആരോഗ്യമേഖല, ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തുടങ്ങിയ കേസുകളാണ് കൂടുതലായും വന്നത്. കമ്മിഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ്, കമ്മിഷൻ സെക്രട്ടറി ഡി. ലീന ലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, ലീഗൽ അഡ്വൈസർ അഡ്വ. ബാലമുരളി, കമ്മിഷൻ അസിസ്റ്റന്റ് അഭിഷേക് പി. നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |