കോട്ടയം : വനിതശിശു വികസന വകുപ്പിന് കീഴിൽ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ചവരെ അനുമോദിച്ചു. മാങ്ങാനം ക്രൈസ്തവാശ്രമ ഗുരുകുൽ ഹാളിൽ നടന്ന 'പ്രതിഭാസംഗമം 2025' ൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ഡോ. അരുൺ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സി. ജെ. ബീന, പി.എൻ. ശ്രീദേവി, കെ. എം. സോഫി, ജോമോൻ മാത്യു, റ്റിജു റേയ്ച്ചൽ തോമസ്, ബീന സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |