ചങ്ങനാശേരി: മാന്നാനം കെ.ഇ സ്‌കൂളിൽ നടന്ന സി.ഐ.എസ്.സി.ഇ സോണൽ ലെവൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചെത്തിപ്പുഴ ക്രിസ്തുജ്യോതി വിദ്യാനികേതൻ ഐ.സി.എസ്.ഇ സ്‌കൂൾ ഏറ്റവും കൂടുതൽ മെഡലുകൾ നേടി. അണ്ടർ 17 ബോയ്‌സ് വിഭാഗത്തിൽ എയ്ബൻ ജോസഫ്, ജോൺ പറമ്പത്ത് ചക്കോ, എയ്ഡൻ ജോബിൻ കൊട്ടാരം എന്നിവർ യഥാക്രമം സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ കരസ്ഥമാക്കി. അണ്ടർ 14 ബോയ്‌സ് വിഭാഗത്തിൽ ഗോവിന്ദ് എസ്.നായർ, അണ്ടർ 17 ഗേൾസ് വിഭാഗത്തിൽ ലിയ ട്രീസ ഡോമിനിക് എന്നിവരും ഗോൾഡ് മെഡൽ നേടി. അണ്ടർ 17 ബോയ്‌സ് ഡബിൾസിൽ എയ്ബൻ ജോസഫും, ജോൺ പറമ്പത്ത് ചക്കോയും ഗോൾഡ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |