തൃശൂർ: പി.എം ശ്രീ സ്‌കൂൾ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ എസ്.എസ്.കെക്ക് പണം നൽകില്ലായെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് സംസ്ഥാന ജോ:സെക്രട്ടറി കെ.എ.അഖിലേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്. അഭിറാം അദ്ധ്യക്ഷത വഹിച്ചു. അർജുൻ മുരളീധരൻ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി. പ്രദീപ്കുമാർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി , മിഥുൻ പോട്ടക്കാരൻ, അലൻ പോൾ വർഗ്ഗീസ്, പി.ശിവപ്രിയ എന്നിവർ സംസാരിച്ചു. അരവിന്ദ് കൃഷ്ണ,അനന്തകൃഷ്ണൻ പാലാഴി, ആദിത്യൻ, അഭിജിത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |