തൃശൂർ: വിമർശനാത്മകമായി ചിന്തിക്കാനും നവീകരിക്കാനും സമൂഹത്തിന് അർത്ഥപൂർണ്ണമായ സംഭാവന നൽകാനുമുള്ള കഴിവ് വികസിപ്പിക്കുന്നതിന് ഉതകുന്നതാകണം വിദ്യാഭ്യാസമെന്ന് ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല അക്കാഡമിക്സ് ഡീൻ ഡോ. വിനു തോമസ്. വിദ്യ എൻജിനീയറിംഗ് കോളേജിൽ ബി.ടെക്,എം.ടെക്,എം.സി.എ വിദ്യാർത്ഥികൾക്കുള്ള ബിരുദ, ബിരുദാനന്തരദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് പേട്രൺ ടി.കെ കുട്ടപ്പൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.സി. സുനിത,സുരേഷ് ലാൽ,ഡോ.പി.ആർഷാലിജ് , അഡ്വ. പി എൻ ഉണ്ണിരാജൻ, ഇ. ജി. അശോകൻ, മുൻ പ്രിൻസിപ്പൽ ഡോ. പി പ്രതാപചന്ദ്രൻ നായർ, ഡോ.കെ. എ ജീവ,അഡ്വ. പുലരി രാജീവ് , പോൾ ചാക്കോള, പി.സി ഗിരീഷ് കുമാർ , സന്തോഷ് സി എന്നിവർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |