അമ്പലപ്പുഴ: അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അമ്പലപ്പുഴ കുടുംബവേദിയുടെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.
കുടുംബവേദി ചെയർമാൻ ആർ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ഹേമലത അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.ജയരാജ്, വി.ആർ.അശോകൻ, പഞ്ചായത്തംഗം മനോജ് കുമാർ, സി.രാധാകൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ്, സ്റ്റാഫ് സെക്രട്ടറി അരുൺ രാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |