ചേർത്തല: ഷട്ടിൽ കളിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വെള്ളിയാകുളം മാശുകുളങ്ങര മോഹനന്റെ മകൻ എം.എം.സുരേഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30 ഓടേ തുറവൂർ പഞ്ചായത്തിന് സമീപത്തെ ടർഫിലെ കോർട്ടിൽ ഷട്ടിൽ കളിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ സാമ്പത്തിക കുറ്റാന്വോഷണ വിഭാഗത്തിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ:രവിത.മക്കൾ:ശ്രാവൺ,സൂര്യൻ. മാതാവ്:സാവിത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |