നിങ്ങളുടെ മുന്നിലേക്ക് ഒരു പാമ്പ് വന്നാൽ എന്തുചെയ്യും? ചിലർ ഓടി രക്ഷപ്പെടും, മറ്റുചിലർ പാമ്പിനെ അടുത്തുളള കാട്ടിലേക്ക് തുരത്തുകയോ തല്ലിക്കൊല്ലുകയോ ചെയ്യും. എന്നാൽ മദ്ധ്യപ്രദേശിലെ മൊറീന എന്ന ഗ്രാമത്തിലുളളവർ ചെയ്തത് മറ്റൊന്നായിരുന്നു. മൊറീനയിലെ ഒരു കൂട്ടം ആളുകൾ രണ്ട് പാമ്പുകളോട് ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
മൊറീനയിലെ പഹദ്ഗഢ് പഞ്ചായത്ത് സമിതിയിലെ ധുർക്കുഡ കോളനിക്ക് സമീപമായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു ആൺ പാമ്പ് അജ്ഞാത വാഹനമിടിച്ച് ചത്തിരുന്നു. ഇതുകണ്ട ഗ്രാമവാസികൾ പാമ്പിനെ റോഡിരികിലേക്ക് മാറ്റി. കുറച്ചു സമയത്തിനകം തന്നെ ചത്ത പാമ്പിന്റെയടുത്ത് മറ്റൊരു പാമ്പ് പ്രത്യക്ഷപ്പെടുകയായിരുന്നു. ആ പാമ്പ് ചത്ത പാമ്പിന്റെ ഇണയായിരുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
ഒരു ദിവസത്തോളം പെൺ പാമ്പ് തന്റെ ഇണയുടെ സമീപം അനങ്ങാതെ കിടക്കുകയായിരുന്നു. പിന്നാലെത്തന്നെ ദുഃഖിതയായ പെൺപാമ്പും ചാകുകയായിരുന്നു. ഈ കാഴ്ചകൾ കണ്ട ഗ്രാമവാസികൾ വികാരഭരിതരായി. ഇതോടെ ഗ്രാമവാസികൾ രണ്ട് പാമ്പുകളെയും ഒരു കുഴിയിൽ അടക്കുകയും പ്രത്യേക കർമങ്ങൾ നടത്തുകയും ചെയ്തു. ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്. സനാതന ധർമ്മത്തിൽ നാഗ്, നാഗിൻ (ആൺ, പെൺ പാമ്പുകൾ) വളരെയധികം ബഹുമാനിക്കുന്നുണ്ട്. ഈ വിശ്വാസത്തെ തുടർന്നാണ് രണ്ടു പാമ്പുകളെയും ഒരുമിച്ച് അടക്കിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |