കേരളത്തിലെ മിക്ക വീടുകളിലും കാണുന്ന ഒരു ചെടിയാണ് തുളസി. ഭക്തിയുമായും ആരോഗ്യവുമായും തുളസിച്ചെടിക്ക് ബന്ധമുണ്ട്. ചിലർ ദേവിയായി പോലും തുളസിച്ചെടിയെ കണക്കാക്കുന്നു. തുളസിച്ചെടി വീട്ടിലുണ്ടെങ്കിൽ അതിനെ നല്ല രീതിയിൽ പരിപാലിക്കണം. വീട്ടിൽ തുളസിച്ചെടി നടുന്നത് വളരെ നല്ല സൂചനയാണ്. എന്നാൽ തുളസിച്ചെടി നടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേക ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് കുടുംബത്തിന് ദോഷം വരുത്തുന്നുവെന്നാണ് വിശ്വാസം.
തുളസി കിഴക്ക്, വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ നടുന്നതാണ് നല്ലതെന്നാണ് ജ്യോതിഷികൾ പറയുന്നത്. വീട്ടിൽ ഒറ്റ സംഖ്യയുടെ ക്രമത്തിൽ വേണം (ഓന്നോ മുന്നോ അഞ്ചോ പോലെയുള്ള) തുളസി വയ്ക്കാൻ. ചില പ്രത്യേക സസ്യങ്ങൾ തുളസിച്ചെടിയുടെ സമീപം നടാൻ പാടില്ലെന്നാണ് വിശ്വാസം. അതിൽ പ്രധാനപ്പെട്ടതാണ് മുള്ളുള്ള ചെടികൾ.
മുള്ളുള്ള ചെടികൾ ഒരിക്കലും തുളസിയുടെ അടുത്ത് വയ്ക്കരുത്. ഇത് നെഗറ്റീവ് ഫലം തരുന്നു. വീടിന്റെ പ്രധാന വാതിലിന് സമീപം തുളസിയുള്ളതാണ് നല്ലത്. ഉണങ്ങിയ തുളസിച്ചെടി വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജികളെ ആകർഷിക്കും. വെെകുന്നേരങ്ങളിൽ തുളസിയുടെ അടുത്ത് ഒരു മൺവിളക്ക് കത്തിക്കാനും ശ്രമിക്കുക. തുളസിച്ചെടി വളർത്താൻ ഉപയോഗിക്കുന്ന തറ വളരെ ചെറുതായിരിക്കരുത്. ചെടി എപ്പോഴും വീടിന്റെ അടിത്തറയ്ക്ക് മുകളിലായിരിക്കണം. തുളസിച്ചെടിയുള്ള സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അഴുക്ക് ജലം ഇവിടെ ഒഴിക്കാൻ പാടില്ല. ഇത് കുടുംബത്തിന് നല്ലതല്ലെന്നാണ് വിശ്വാസം. ചവറുകൾ തുളസിച്ചെടിക്ക് അടുത്ത് കൂട്ടിയിടുന്നത് ഐശ്വര്യക്കേടായി കണക്കാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |