ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുണ്ട്. ഇവർക്ക് ഓരോരുത്തർക്കും അവരുടേതായ പ്രത്യേകതകളുമുണ്ട്. വരും ദിവസങ്ങളിൽ ചില നക്ഷത്രക്കാരുടെ ജീവിതം മാറിമറിയും. 2025 ഇവർക്ക് ഭാഗ്യം സമ്മാനിക്കുന്ന വർഷമാകും. ഇവർ ആരൊക്കെയെന്ന് നോക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാരായ മകയിരം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്ക് വളരെയേറെ ഗുണാനുഭവങ്ങൾ ആണ് വരാൻ പോകുന്നത്. കർമരംഗത്ത് സ്വസ്ഥത, ഭാരിച്ച ദൗത്യങ്ങളിൽ പങ്കെടുക്കേണ്ടി വരില്ല. സഹപ്രവർത്തകരും സുഹൃത്തുക്കളും അനുകൂലമായി പെരുമാറും. എല്ലാ കാര്യത്തിലും ബുദ്ധി ഉണർന്ന് ശരിയായി പ്രവർത്തിക്കാൻ സാധിക്കും. നിങ്ങളുടെ വാക്കിന് എല്ലാവരും വില കൽപ്പിക്കും. എല്ലാ കാര്യത്തിലും അനുകൂലമായ ഫലം പ്രതീക്ഷിക്കാം. ബിസിനസുമായി ബന്ധപ്പെട്ട് നല്ല സമയം. ധനഭാഗ്യവും സൽക്കീർത്തിയും ഉണ്ടാകും.
ഇടവം രാശി
കാര്‍ത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാർ ഇതിൽപ്പെടുന്നു. ഈ നാളുകാര്‍ക്ക് വച്ചടി വച്ചടി കയറ്റം വരുന്ന കാലമാണ്. കീര്‍ത്തിയും ധനഭാഗ്യവും ആഗ്രഹസിദ്ധിയുമെല്ലാം ഇവര്‍ക്ക് വന്നു ചേരും. ഇവര്‍ ആഗ്രഹിയ്ക്കുതെല്ലാം കൈവശം വന്നുചേരും. തൊഴില്‍ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.
മേടം രാശി
അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രക്കാരാണ് ഈ രാശിയിൽപ്പെടുന്നത്. ഇവര്‍ക്കേറെ ഭാഗ്യം നല്‍കുന്ന വർഷമാണ് 2025. ഇവർ ഭാഗ്യത്തിന്റെ ഉന്നതിയില്‍ എത്തുന്നു. ഇവര്‍ക്ക് സര്‍വസൗഭാഗ്യങ്ങളും ഈ ശനിമാറ്റം കൊണ്ടുവരും. സമ്പത്തിന്റെ ഉന്നതിയില്‍ ഇവര്‍ എത്തിച്ചേരും. കൈവയ്ക്കുന്ന എല്ലാ രംഗത്തും ഇവര്‍ ഉയർച്ച കൈവരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |