മലപ്പുറം : എസ്.ടി.യു പുൽപ്പറ്റ പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ പഠന ക്യാമ്പ് നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സൈനബ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കൂട്ടാവിൽ അദ്ധ്യക്ഷത വഹിച്ചു. കോമുകുട്ടി വാളപ്ര , ഷിജോ കിഷോർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്രീന മോൾ, സുബൈദ, ദളിത് ലീഗ് മലപ്പുറം നിയോജകമണ്ഡലം ജന: സെക്രട്ടറി ബാബു പാത്തിക്കൽ, സെലീന, കുട്ടിപ്പാ തൃപ്പനച്ചി തുടങ്ങിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |