അമ്പലപ്പുഴ: സമ്മാനാർഹമായ 5 ലക്ഷത്തിന്റെ ലോട്ടറിയും ടിക്കറ്റെടുക്കാനുള്ള അമ്പതിനായിരം രൂപയുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. എടത്വയിലെ ലോട്ടറി ഏജന്റായ അലക്സാണ്ടറുടെ ജീവനക്കാരൻ സാം, ആലപ്പുഴയിലെ ലോട്ടറി ഓഫീസിലേക്ക് സ്കൂട്ടറിൽ പോകുന്ന വഴിയാണ് ബാഗ് നഷ്ടമായത്. സ്കൂട്ടറിന് പിന്നിൽ ബാഗ് കെട്ടിവച്ചാണ് സ്ഥിരമായി പോകാറുള്ളതെന്നും തകഴിക്കും വളഞ്ഞ വഴിക്കുമിടയിലാണ് ബാഗ് നഷ്ടപ്പെട്ടതെന്നും സാം പറയുന്നു. സമ്മാനാർഹമായി ടിക്കറ്റുകൾ മറ്റാരും മാറിയെടുക്കാതിരിക്കാൻ നമ്പർ സഹിതം ലോട്ടറി ഓഫീസിൽ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ പൊലീസിലും ആലപ്പുഴ എസ്.പിക്കും പരാതിനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |