വിഴിഞ്ഞം: മത്സ്യബന്ധന സീസണ് തുടക്കം കുറിച്ച് തീരത്ത് കൊഴിയാള മത്സ്യങ്ങളെത്തിയത് തൊഴിലാളികൾക്ക് ആവേശമായി. കടൽ ശാന്തമായതിനാൽ ഏകദേശം തൊഴിലാളികളും മത്സ്യബന്ധനത്തിനായി പോയിരുന്നു. തീരത്തെത്തിയ വള്ളങ്ങളിലെല്ലാം കൊഴിയാളകൊണ്ട് നിറഞ്ഞു.
രാവിലെ കുട്ട ഒന്നിന് 2400 രൂപ വിലവന്ന കൊഴിയാള വാങ്ങാനാളില്ലാതായതോടെ 400 രൂപയിലേക്ക് താഴ്ന്നു. എന്നിട്ടും കച്ചവടക്കാരോ നാട്ടുകാരോ വാങ്ങാനെത്തിയില്ല. ഒടുവിൽ വളം/കോഴിത്തീറ്റ നിർമ്മാണ കമ്പനിയിലേക്ക് കയറ്റി അയയ്‌ക്കാൻ തുടങ്ങി. കാലവർഷം കനിഞ്ഞാൽ ഇനി തീരത്ത് ചാകരക്കാലമാകും. കൊഴിയാളക്കൊപ്പം കല്ലൻ കണവയുൾപ്പെടെ മറ്റ് മത്സ്യങ്ങളും ലഭിച്ചെങ്കിലും അളവ് കുറവായതിനാൽ വൻ വിലയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |