വിഴിഞ്ഞം: ശ്രീഅയ്യങ്കാളി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഹിസ്‌റ്റോറിക്കൽ സ്റ്റഡീസ് ഏർപ്പെടുത്തിയ മൂന്നാമത് ശ്രീഅയ്യങ്കാളി പ്രതിഭാ പുസ്കാരം നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 17ന് വെങ്ങാനൂരിൽ വച്ച് സംഘടനയുടെ 20ാമത് വാർഷികസമ്മേളനത്തിൽ നൽകും. സംഘാടകസമിതി രൂപീകരണയോഗത്തിൽ എ.ജെ.സുക്കാർണോ (ചെയർമാൻ),ആർ.ജയകുമാർ,കോളിയൂർ സുരേഷ് (വൈസ് ചെയർമാൻമാർ ),എ.കെ.ഹരികുമാർ (ജനറൽ കൺവീനർ ),ടി.രാജേന്ദ്രൻ,വി.എസ് അനിൽകുമാർ (ജോയിന്റ് കൺവീനർമാർ ),വിജേഷ് ആഴിമല (മീഡിയ കൺവീനർ ),പി.കെ.രാജീവ്കുമാർ, വൈ.ലോയിഡ് (പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സ് ) എന്നിവരെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ഷാബുഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |