പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ കളക്ടറേറ്റിലെ ഇലക്ഷൻ വെയർ ഹൗസ് പരിശോധിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകളുടെ പ്രവർത്തനം വിലയിരുത്തി. തുടർന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ സ്‌ട്രോംഗ് റൂമുകൾ സീൽ ചെയ്തു. അഞ്ച് മണ്ഡലങ്ങളിലെയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ യോഗവും കളക്ടറേറ്റിൽ ചേർന്നു. എ.ഡി.എം ബി.ജ്യോതി, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടർ ബീന എസ്.ഹനീഫ്, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ ആർ.ശ്രീലത, മിനി തോമസ്, മിനി കെ.ജോൺ, എം.ബിപിൻ കുമാർ, തിരുവല്ല അസി.ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ സിനിമോൾ മാത്യു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |