കയ്പമംഗലം: ചെന്ത്രാപ്പിന്നി മണ്ഡലം ഏഴ്, 11 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.നാസർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സീരിയൽ താരം ഷൈജൻ ശ്രീവത്സം മുഖ്യാഥിതിയായി. ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികളെ ആദരിച്ച ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ മേനോൻ, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം സജയ് വയനപ്പിള്ളിൽ, മണ്ഡലം പ്രസിഡന്റ് പി.ഡി.സജീവ്, എം.യു.ഉമറുൽ ഫാറൂക്ക്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷഹന കാട്ടുപറമ്പിൽ, പഞ്ചായത്ത് മെമ്പർ ഷിനി സതീഷ് തുടങ്ങിയർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |